ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1962-ലെ ജി.ഒ.എം.എസ്. 814/62 ഉത്തരവിനെ തുടര്‍ന്ന് അമ്പലപ്പാറ ഒന്നും രണ്ടും വില്ലേജുകള്‍ ചേര്‍ന്ന് അമ്പലപ്പാറ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. 10 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ തിരഞ്ഞെടുപ്പിലൂടെ ആദ്യ ഭരണസമിതി നിലവില്‍വന്നു. സാമൂതിരിമാരുടെയും വള്ളുവനാട് രാജാക്കന്മാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും അധീനതയിലായിരുന്ന പ്രദേശമാണിത്. അമ്പലങ്ങളും പാറകളും ധാരാളമായി ഉണ്ടായതിനാലാണ് “അമ്പലപ്പാറ” എന്ന പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. ഐ.എന്‍.എ അംഗങ്ങളായ വാരിക്കുഴിയില്‍ നാരായണന് നായര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ജൈനമത സംസ്കാരവുമായി ബന്ധപ്പെട്ട സാംസ്കാരിക പൈതൃകമുള്ള പ്രദേശമാണിത്. പഞ്ചായത്തില്‍ ക്ഷേത്രങ്ങള്‍, മുസ്ലീം പള്ളികള്‍, കടമ്പൂരിലെ ക്രിസ്ത്യന്‍ പള്ളി എന്നിവ പ്രധാന ആരാധനാലയങ്ങളാണ്. മുതലപ്പാറപൂരം, പനയൂര്‍കാവ് പൂരം തുടങ്ങിയ ഉത്സവങ്ങള്‍ വലിയ ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 3, 2026
അങ്കണവാടികളിലെ കുട്ടികളുടെ ആരോഗ്യപരിപാലനത്തിന് പുതിയ ചുവടുവെപ്പ്; ‘ബാല്യസ്പന്ദനം’ പദ്ധതിക്ക് തുടക്കം
അമ്പലപ്പാറ: അങ്കണവാടി കുട്ടികളുടെ ആരോഗ്യവും വളർച്ചയും കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനും ആരോഗ്യപരമായ ഭാവിയിലേക്ക് അവരെ കൈപിടിച്ചുയർത്തുന്നതിനുമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ ‘ബാല്യസ്പന്ദനം’ പദ്ധതിക്ക് തുടക്കമായി.‘വിഷൻ 2031 – 100 ദിന കർമ്മ പദ്ധതി യുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ...
കൂടുതൽ വായിക്കുക