ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

കെ. രാധാകൃഷ്ണൻ മാസ്റ്റര്‍

പ്രസിഡൻ്റ്

സൗദ സലീം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ.റ്റി ഷെമീര്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം.ജി ലത

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ. കൃഷ്ണപ്രകാശ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ.എൽ നിഷ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

അടിസ്ഥാന വിവരങ്ങൾ

വാര്‍ഡുകൾ - 23, നിയമസഭാ മണ്ഡലം - ഒറ്റപ്പാലം, ലോകസഭാ മണ്ഡലം - പാലക്കാട്.
വില്ലേജ് - അമ്പലപ്പാറ 1, അമ്പലപ്പാറ 2
ബ്ലോക്ക് പഞ്ചായത്ത് - ഒറ്റപ്പാലം
ജില്ലാ പഞ്ചായത്ത് - പാലക്കാട്
താലൂക്ക് - ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ - അമ്പലപ്പാറ, വേങ്ങശ്ശേരി, ചുനങ്ങാട്.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ - പാലക്കാട്.
ആകെ ജനസംഖ്യ (2011 സെൻസസ് പ്രകാരം) - 38276
പുരുഷൻമാരുടെ എണ്ണം - 18225, സ്തീകൾ - 20051
പട്ടികജാതി ജനസംഖ്യ - 5706
പട്ടികജാതി സ്ത്രീകൾ - 2897, പട്ടികജാതി പുരുഷൻ -2809
വിസ്തീര്‍ണ്ണം - 50 ച.കി.മീ
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1962-ലെ ജി.ഒ.എം.എസ്. 814/62 ഉത്തരവിനെ തുടര്‍ന്ന് അമ്പലപ്പാറ ഒന്നും രണ്ടും വില്ലേജുകള്‍ ചേര്‍ന്ന് അമ്പലപ്പാറ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. 10 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ തിരഞ്ഞെടുപ്പിലൂടെ ആദ്യ ഭരണസമിതി നിലവില്‍വന്നു. സാമൂതിരിമാരുടെയും വള്ളുവനാട് രാജാക്കന്മാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും അധീനതയിലായിരുന്ന പ്രദേശമാണിത്. അമ്പലങ്ങളും പാറകളും ധാരാളമായി ഉണ്ടായതിനാലാണ് “അമ്പലപ്പാറ” എന്ന പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. ഐ.എന്‍.എ അംഗങ്ങളായ വാരിക്കുഴിയില്‍ നാരായണന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ജൈനമത സംസ്കാരവുമായി ബന്ധപ്പെട്ട സാംസ്കാരിക പൈതൃകമുള്ള പ്രദേശമാണിത്. പഞ്ചായത്തില്‍ ക്ഷേത്രങ്ങള്‍, മുസ്ലീം പള്ളികള്‍, കടമ്പൂരിലെ ക്രിസ്ത്യന്‍ പള്ളി എന്നിവ പ്രധാന ആരാധനാലയങ്ങളാണ്. മുതലപ്പാറപൂരം, പനയൂര്‍കാവ് പൂരം തുടങ്ങിയ ഉത്സവങ്ങള്‍ വലിയ ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 25, 2026

ആരോഗ്യപൂർണ്ണമായ നാളേക്ക് 'പോഷൺ അഭിയാൻ 2.0': അമ്പലപ്പാറയിൽ അങ്കണവാടി ജീവനക്കാർക്ക് പരിശീലനം നൽകി

അമ്പലപ്പാറ: കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യ-പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന 'പോഷൺ അഭിയാൻ 2.0' പദ്ധതിയുടെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ടീച്ചർമാർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇന്നലെ (ജൂൺ 23) രാവിലെ 10...

കൂടുതൽ വായിക്കുക