സാമൂഹ്യ സുരക്ഷാപെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ നിർബന്ധമായും സെപ്റ്റംബർ 30 തീയതിക്കകം മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധക്ക്

July 16, 2026

🚨അറിയിപ്പ്

ജൂലൈ 17 മുതൽ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള വാർഷിക മസ്റ്ററിങ് ആരംഭിക്കുന്നു.

2025 ഡിസംബർ 31-നോ അതിന് മുമ്പോ ക്ഷേമ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളും മസ്റ്ററിങ് നിർബന്ധമായും നടത്തണം.

മസ്റ്ററിങ് 2026 സെപ്റ്റംബർ 30 വരെ പൂർത്തിയാക്കാൻ സമയം അനുവദിച്ചിട്ടുണ്ട് . ഇതിനായി ഏകദേശം രണ്ടര മാസത്തോളം സമയം ലഭ്യമാണ്.