നവംബർ 2 - അംഗണവാടി പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
November 11, 2026
അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ അംഗണവാടി പ്രവേശനോത്സവം സെൻറർ നമ്പർ 40 മലപ്പുറം അങ്കണവാടിയിൽ വച്ച് നടന്നു. അങ്കണവാടി വർക്കർ ഉഷാദേവി സ്വാഗതം പറയുകയും വൈസ് പ്രസിഡണ്ട് സൗദ സലീം അധ്യക്ഷത വഹിക്കുകയും ചെയ്ത പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി ഷമീർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംജി ലത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കൃഷ്ണപ്രകാശ്, ഐസിഡിഎസ് സൂപ്പർവൈസർ ലക്ഷ്മി ദാമോദർ തുടങ്ങിയവ ആശംസകൾ നേർന്നു സംസാരിച്ചു. അങ്കണവാടി ഹെൽപ്പർ ഹാജറ നന്ദി രേഖപ്പെടുത്തി.