കളിചിരികളാൽ വർണ്ണാഭമായി അമ്പലപ്പാറ പഞ്ചായത്ത് തല ശിശുദിനാഘോഷം
November 21, 2026
അമ്പലപ്പാറ: കുരുന്നുകളുടെ സർഗ്ഗശേഷിയും കളിചിരികളും നിറഞ്ഞ വിപുലമായ പരിപാടികളോടെ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് തല ശിശുദിനാഘോഷം ഗാന്ധിസദൻ അങ്കണവാടിയിൽ വെച്ച് നടന്നു.
ചടങ്ങിൽ വാർഡ് മെമ്പർ ആതിര. എസ് സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത എം.ജി. അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർ ലക്ഷ്മി ദാമോദർ, റിട്ട: അധ്യാപിക കുമുദവല്ലി, ഗിരിജ, ALMC അംഗങ്ങൾ, കുട്ടികളുടെ രക്ഷിതാക്കൾ, അംഗനവാടി വർക്കർമാർ ഹെൽപ്പർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. അങ്കണവാടി വർക്കർ വി.കെ. സത്യഭാമ നന്ദി രേഖപ്പെടുത്തി.
ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ ബുദ്ധിശക്തിയും കായികക്ഷമതയും മാറ്റുരയ്ക്കുന്ന വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ക്വിസ് മത്സരം, മെമ്മറി ടെസ്റ്റ്, ഫാൻസി ഡ്രസ്സ്, മുത്തു പെറുക്കൽ, കസേരകളി എന്നിവയിൽ കുരുന്നുകൾ ആവേശത്തോടെ പങ്കെടുത്തു. മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ സമ്മാനിച്ചു. ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കുമായി സ്നേഹവിരുന്നും (ഉച്ചഭക്ഷണം) ഒരുക്കിയിരുന്നു.