ഹരിതകർമ്മസേനാംഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് കരുതലായി അമ്പലപ്പാറ പഞ്ചായത്തും സാമൂഹികാരോഗ്യകേന്ദ്രവും; മെഡിക്കൽ ക്യാമ്പും ഹെൽത്ത് കാർഡ് വിതരണവും നടത്തി
November 9, 2026
അമ്പലപ്പാറ: മാലിന്യസംസ്കരണ രംഗത്ത് നാടിന്റെ ശുചിത്വത്തിനും ആരോഗ്യസംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന ഹരിതകർമ്മസേനാംഗങ്ങളുടെ ആരോഗ്യത്തിന് കരുതലേകി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്റെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ഹെൽത്ത് കാർഡ് വിതരണവും നടത്തി.
വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി അജൈവമാലിന്യങ്ങൾ ശേഖരിക്കുകയും പൊതുജനാരോഗ്യവും പരിസരശുചിത്വവും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്യുന്ന ഹരിതകർമ്മസേനാംഗങ്ങൾ നിരന്തരം വിവിധ തൊഴിൽസാഹചര്യങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നവരാണ്. അവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം മെഡിക്കൽ ക്യാമ്പുകൾ ഏറെ പ്രാധാന്യമർഹിക്കുന്നു. ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തുന്നതിനും തുടർചികിത്സയ്ക്കും സഹായകമാകുന്ന ഹെൽത്ത് കാർഡ് വിതരണം ഈ പ്രവർത്തനത്തിന്റെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ സലീം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ജി. ലത, വാർഡ് മെമ്പർ പി.പി ഹരിദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹരിതകർമ്മസേനാംഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യവും തൊഴിൽസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചുകൊണ്ട് മെഡിക്കൽ ഓഫീസർ ഡോ.ടി.ആർ ധനേഷ് ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് വി കെ സ്വാഗതം പറഞ്ഞു.ഹരിതകർമ്മസേന കൺസോർഷ്യം സെക്രട്ടറി ജാസ്മി.സി നന്ദി രേഖപ്പെടുത്തി. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീമതി പ്രീത പി ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി രാഗി വി കെ, എം എൽ എസ് പി മാരായ ശ്രീമതി മില സി വർഗീസ്, ശ്രീമതി സബിത കെ, ശ്രീമതി സജിനി ടി ഡി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.