അംബേദ്കർ അങ്കണവാടി റോഡ് നാടിന് സമർപ്പിച്ചു

November 21, 2026

അമ്പലപ്പാറ: പ്രദേശവാസികളുടെയും അങ്കണവാടിയിലേക്കുള്ളവരുടെയും യാത്രാക്ലേശത്തിന് പരിഹാരമായി നിർമ്മിച്ച അംബേദ്കർ അങ്കണവാടി റോഡ് നാടിന് സമർപ്പിച്ചു. 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി.പി (SCP) ഫണ്ടിൽ നിന്നും 2,10,000 രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. 21.5 മീറ്റർ നീളത്തിലും 2.75 മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ മാസ്റ്റർ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ആതിര മുരളി സ്വാഗതം ആശംസിച്ച ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണ പ്രകാശ് അധ്യക്ഷത വഹിച്ചു.
നാട്ടുകാരും അങ്കണവാടി കുട്ടികളും രക്ഷിതാക്കളുമടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് പായസ വിതരണവും നടന്നു. മുൻ വാർഡ് മെമ്പറും എ.എൽ.എം.എസ്.സി (ALMSC) അംഗവുമായ പി. യു വിനിത നന്ദി രേഖപ്പെടുത്തി.

Ambedkar road