Beneficiaries receiving social security pensions must mandatorily complete the mustering process on or before September 30.
പരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച അമ്പലപ്പാറയിലെ പ്രതിഭകൾക്ക് അനുമോദനം

June 29, 2026

അമ്പലപ്പാറ: 2025-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും, എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS), എൻ.എം.എം.എസ് (NMMS) പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മിടുക്കരെയും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. 2026 ജൂൺ 27-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഗ്രാമപഞ്ചായത്ത് പൊതുസഭാ ഹാളിൽ വെച്ചാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.

പ്രതിഭാ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ബഹുമാനപ്പെട്ട ഒറ്റപ്പാലം എം.എൽ.എ അഡ്വക്കേറ്റ് കെ. പ്രേംകുമാർ അവർകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും അവരെ പിന്തുണച്ച അധ്യാപകരെയും രക്ഷിതാക്കളെയും അദ്ദേഹം വേദിയിൽ അഭിനന്ദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണപ്രകാശ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ കെ. രാധാകൃഷ്ണൻ, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ഷമീർ, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.ജി. ലത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. ഗൗരി ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ വിജയികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ഉന്നത വിജയം നേടിയ 92 വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

 

വാര്‍ത്ത

പ്രതിഭാ സംഗമം 2026