Beneficiaries receiving social security pensions must mandatorily complete the mustering process on or before September 30.
അമ്പലപ്പാറ പഞ്ചായത്തിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തി;

September 3, 2026

അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിൻ്റെ സഹകരണത്തോടെ പഞ്ചായത്തിലുടനീളം തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് വിജയകരമായി പൂർത്തിയായി. ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  സൗദ സലിം അദ്ധ്യക്ഷത ഹിക്കുകയും, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  കെ ടി ഷമീർ സ്വാഗതം പറയുകയും ചെയ്തു.  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.പി ദീപക് തുടങ്ങിയവർ പങ്കെടുത്തു.  വെറ്റിനറി ഡിസ്പൻസറിയിലെ വെറ്ററിനറി സർജൻ ഡോ. ജെറിഷ്.എം ന്റെ നേതൃത്വത്തിലാണ് വാകസിനേഷൻ യജ്ഞം നടന്നത്. 19/08/2026, 20/08/2026 ദിവസങ്ങളിൽ രാവിലെ മുതൽ ആരംഭിച്ച യജ്ഞത്തിൽ വാക്സിനേഷൻ ടീമും അനിമൽ റെസ്ക്യൂ ഫോഴ്സിൻ്റെ അഞ്ചംഗ സംഘവും വിവിധ പ്രദേശങ്ങളിൽ നേരിട്ടെത്തി. തുടർന്ന് വല വീശി പിടിച്ചാണ് തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകിയത്. 267-ലധികം തെരുവ്നായ്ക്കൾക്കാണ് വാക്സിനേഷൻ നൽകിയത്. അമ്പലപ്പാറ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിക്ക് നാട്ടുകാരുടെ ഭാഗത്തുനിന്നും വലിയതോതിൽ പിന്തുണ ലഭിച്ചു.

Stray Dog Vaccination