സാമൂഹ്യ സുരക്ഷാപെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ നിർബന്ധമായും സെപ്റ്റംബർ 30 തീയതിക്കകം മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ചിങ്ങം 1 – കർഷക ദിനം ആചരിച്ചു.

September 3, 2026

അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്റെയും, അമ്പലപ്പാറ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കർഷകരുടെ സംഭാവനകളെ അംഗീകരിക്കുകയും കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ഏകദേശം 350 ഓളം പേർ പങ്കെടുത്തു.
വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പഞ്ചായത്ത് പരിസരത്തുനിന്നും ജാഥയായി പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ എത്തിച്ചേർന്നതോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
സീനിയർ കൃഷി അസിസ്റ്റന്റ് ആർ.കെ പ്രമോദ് കൃഷ്ണൻ സ്വാഗതം ആശംസിച്ചു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ സലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷിജ. Y.N, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. രാധാകൃഷ്ണൻ, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. ഷെമീർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ജി. ലത, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻപ്രകാശ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അമല. ജെ. (ഷൊർണൂർ), കർഷക പ്രതിനിധി സുരേന്ദ്രനുണ്ണി എന്നിവർ സന്നിഹിതരായി.

വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികളായ  പ്രദീപ് കുന്നക്കാവ്, ഉമ്മർ. എ.കെ, സി.സി. രാജൻ, ഗോപാലൻ കുന്നത്ത്,  ഒ. സദാനന്ദൻ മാസ്റ്റർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിന്റെ ഭാഗമായി വിവിധ കാർഷിക മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തിരഞ്ഞെടുത്ത 33 കർഷകരെ ആദരിച്ചു. കർഷകരുടെ കഠിനാധ്വാനത്തിനും കാർഷിക മേഖലയിലെ വിലപ്പെട്ട സംഭാവനകൾക്കുമുള്ള അംഗീകാരമായിരുന്നു ഈ ആദരം.

കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ ഉൽപ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും വിൽപ്പന-പ്രദർശന സ്റ്റാളുകളും ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കർഷകർ, കുടുംബശ്രീ, Farmfine (FPO) എന്നിവരുടെ ഉൽപ്പന്നങ്ങൾ, ടിഷ്യു കൾച്ചർ വാഴത്തൈകൾ, വിവിധയിനം വിത്തുകൾ, ജൈവവളങ്ങൾ, സൂക്ഷ്മവളങ്ങൾ, കാർഷിക ഉപകരണങ്ങൾ, യന്ത്രങ്ങൾ തുടങ്ങിയവ സ്റ്റാളുകളിൽ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്തു. കർഷകർക്കും പൊതുജനങ്ങൾക്കും കാർഷിക മേഖലയിലെ വിവിധ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുന്നതിനുള്ള മികച്ച അവസരമായി ഈ പ്രദർശനം മാറി.
പരിപാടിയുടെ ഭാഗമായി സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ സദ്യയും ഒരുക്കിയിരുന്നു. ജനപങ്കാളിത്തത്തോടെയും കർഷകരുടെ സജീവ സാന്നിധ്യത്തോടെയും നടന്ന കർഷകദിനാഘോഷം ഏറെ ശ്രദ്ധേയമായി. കൃഷി അസിസ്റ്റന്റ് കെ.വി ദൃശ്യ  നന്ദി രേഖപ്പെടുത്തി.

Chingam 1